ഡൽഹി : അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കുന്നതിനായി സ്ഥലം അനുവദിച്ച് കേന്ദ്രം. രാജ്‌ഘട്ടിന് സമീപം രാഷ്ട്രീയ സ്‌മൃതി സ്ഥലിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് ശര്‍മിഷ്ഠ എക്‌സില്‍ കുറിച്ചു.
ബാബയ്ക്ക് സ്മാരകം നിര്‍മിക്കുന്നതിന് സ്ഥലം അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ തന്റെ ഹൃദയത്തില്‍ നിന്ന് അദ്ദേഹത്തിന് നന്ദി അറിയിച്ചുവെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു. ബഹുമതികൾ ഒരിക്കലും ചോദിച്ചുവാങ്ങരുതെന്ന് ബാബ പറഞ്ഞിട്ടുണ്ടെന്നും ശർമിഷ്ഠ പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനത്തിൽ താൻ വളരെയധികം സന്തുഷ്ടവതിയാണ്. പിതാവ് വിമര്‍ശനങ്ങള്‍ക്കും കൈയടികള്‍ക്കുമൊക്കെ അപ്പുറമുള്ള ലോകത്താണ്. അദ്ദേഹത്തിന്റെ മകളെന്ന നിലയില്‍ തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ശര്‍മിഷ്ഠ പറഞ്ഞു.