മലയാളത്തിലെ എക്കാലത്തെയും വലയന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 20 നാണ് തിയറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് മാര്‍ക്കോ നേടിയിരുന്നത്. റിലീസ് ദിനത്തിലെ ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് 10.8 കോടിയുടേത് ആയിരുന്നു. തുടര്‍ദിനങ്ങളിലും നേട്ടം തുടര്‍ന്നതോടെ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. അതേസമയം ക്രിസ്മസ് ദിനത്തിലും ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കൂടി തുടരുന്നപക്ഷം വലിയ നേട്ടമാണ് ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ ചിത്രത്തെ കാത്തിരിക്കുന്നത്.