Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കർണാടക ഹുൻസൂരിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കർണാടക ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ്‌ അപകടം സംഭവിച്ചത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും നില ​ഗുരുതരമല്ല. പെരുന്തൽമണ്ണയിലേക്ക് പുറപ്പെട്ട ബസ് കുത്തനെ മറിഞ്ഞാണ് അപകടം ഉണ്ടായത്. യാത്രക്കാരിൽ കൂടുതലും മലയാളികളാണ്. അപകട സമയം യാത്രക്കാർ ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

Leave A Reply

Your email address will not be published.