Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മഞ്ഞുമ്മൽ ബോയ്സ് സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന അനിൽ, തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കി. പിന്നീട് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എയും നേടിയിട്ടുണ്ട്. ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത്ത് വെമുലയുടെ സ്മാരക ശിൽപം അനിലാണ് നിർമിച്ചത്. ചിത്രകാരിയായ അനുപമ ഏലിയാസാണ് അനിലിന്റെ ഭാര്യ.

Leave A Reply

Your email address will not be published.