KERALA NEWS TODAY-കോഴിക്കോട് : കേരളത്തെ പിടിച്ചുലച്ച നിപബാധയുടെ ആശങ്കയില്‍ നിന്ന് കോഴിക്കോട് മുക്തമാകുന്നു.
മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനുള്‍പ്പടെ രണ്ടുപേര്‍ ഇന്ന് ആശുപത്രി വിട്ടേക്കും.
നിപ ബാധിച്ചു മരിച്ച മുഹമ്മദലിയുടെ മകനും ഭാര്യാ സഹോദരനുമാണ് നെഗറ്റീവായത്.
വ്യാഴാഴ്ച വൈകുന്നേരം എത്തിയ ഫലവും നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
ആശുപത്രിവിടുന്ന രണ്ടുപേരും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കും.
ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെൻ്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിരിന്നു. പിന്നാലെയാണ് ചികിത്സയില്‍ കഴിഞ്ഞവര്‍ സുഖംപ്രാപിച്ച് ആശുപത്രി വിടാനൊരുങ്ങുന്നത്.