സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലത്ത് ബിഎഎംഎസ് വിദ്യാര്‍ത്ഥി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായിരുന്ന എസ് കിരണ്‍കുമാര്‍ സുപ്രീംകോടതിയില്‍. കേസുമായി ബന്ധപ്പെട്ട് പത്തുവര്‍ഷം തടവിന് ശിക്ഷിച്ച കൊല്ലം അഡീഷണ്‍ സെഷന്‍സ് കോടതിയുടെ വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കിരൺകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ രണ്ടു വർഷമായിട്ടും തീരുമാനമായിട്ടില്ല. ഇതോടെയാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നുമാണ് ഹർജിയിലെ വാദം. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ ഹര്‍ജിയില്‍ വാദിച്ചു. അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനയാണ് ഹർജി നല്‍കിയിരിക്കുന്നത്. കേസിൽ 2022 മേയിലാണ് കിരണിന് കോടതി 10 വര്‍ഷം തടവും 12.55 ലക്ഷം പിഴയും വിധിച്ചത്.