പുനലൂർ : പുനലൂർ ജനമൈത്രി പോലീസിന്റെയും SC /ST മോണിറ്ററിങ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പുനലൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആഡിറ്റോറിയത്തിൽ വച്ച് പരാതി പരിഹാര അദാലത്തും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പരാതി പരിഹാര അദാലത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പുനലൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുജാത നിർവഹിച്ചു.
ഉച്ചക്ക് ശേഷം നടന്ന പരാതി പരിഹാര അദാലത്ത് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം.എൽ ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവി പരാതികൾ നേരിട്ട് കേൾക്കുകയും പരിഹരിക്കുകയും ചെയ്തു. പുനലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ,
എസ്.ഐ കൃഷ്ണ കുമാർ , എസ് ഐ അനീഷ്, എസ്. ഐ സിദ്ധിഖ്, കൗൺസിലർമാരായ ഷാജിത സുധീർ, ജ്യോതി സന്തോഷ്, റഷീദ് കുട്ടി, SC /ST മോണിറ്ററിങ് കമ്മിറ്റി കൺവീനർമാരായ കല്ലുമല രാഘവൻ, ടി.എൻ ഗോപി , പി.കെ മണി,
ദീപ്തി എസ്.സി എസ്.റ്റി പ്രൊമോട്ടർമാരായ സുപ്രിയ മോൾ , രാജിഷ തുടങ്ങിയവർ പങ്കെടുത്തു.