നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാംസ്ഥാനം നിലനിർത്തി. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാം സ്ഥാനത്തുണ്ട്. 79 പോയിന്റോടെ ഉത്തരാഖണ്ഡും കേരളവും ഒന്നാംസ്ഥാനം നിലനിർത്തിയത്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.
2023-24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-21ല്‍ ഇത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢ്, ജമ്മു-കശ്മീർ, പുതുച്ചേരി, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്. കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 78 പോയിന്റോടെ തമിഴ്‌നാടും, 77 പോയിന്റോടെ ഗോവയു തൊട്ടുപിന്നിലുണ്ട്. ബിഹാർ (57), ജാർഖണ്ഡ് (62), നാഗാലാൻഡ് (63) എന്നിവയാണ് ഈ വർഷത്തെ സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ.