Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കെജ്രിവാളിന് കുരുക്ക് മുറുകുന്നു ; ആഡംബര വസതിയിൽ അന്വേഷണം

എഎപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കുരുക്ക് മുറുക്കുന്നു. കെജ്രിവാളിന്‍റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാൽപ്പതിനായിരം സ്ക്വയർഫീറ്റിൽ 8 ഏക്കറിലായി നിർമ്മിച്ച വസതി ആഡംബര വസ്തുക്കളുപയോ​ഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ഡൽഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ​ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

Leave A Reply

Your email address will not be published.