Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കസ്തൂരി രം​ഗൻ റിപ്പോർട്ട് തള്ളിക്കളഞ്ഞുവെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ

മംഗളൂരു : കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സർക്കാർ പരിഹരിച്ചെന്നും റിപ്പോർട്ട് തള്ളിക്കളഞ്ഞെന്നും കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ. കുക്കെ സുബ്രഹ്മണ്യയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറ‍ഞ്ഞത്. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആളുകൾ താമസിക്കുന്നുണ്ടെന്നും വനാതിർത്തികളിൽ താമസിക്കുന്നവരാണ് വനം സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണത്തിന് ഇപ്പോൾ തന്നെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിയതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 

Leave A Reply

Your email address will not be published.