Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയാകും

ന്യൂഡൽഹി : മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയാകും. അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനാണ് കൊളിജിയം തീരുമാനം. നിലവിൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. 1990-ൽ അഭിഭാഷകനായി എൻ‌റോൾ ചെയ്യുന്നത്. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24-ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.