Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ജിയോ വാർഷിക ഓഫറിന്റെ ഭാഗമായി ഉപയോക്തകൾക്ക് 21 ജിബി ഡാറ്റ വരെ സൗജന്യമായി നൽക്കും

NATIONAL NEWS- ഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ ഏഴാം വാർഷികം ആഘോഷിക്കുകയാണ്.
2016ൽ പ്രവർത്തനം ആരംഭിച്ച് വെറും ഏഴ് വർഷം കൊണ്ട് മുൻനിരയിലുണ്ടായിരുന്ന കമ്പനികളെ പിന്തള്ളി ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലിക്കോം ഓപ്പറേറ്ററായി മാറാൻ ജിയോയ്ക്ക് സാധിച്ചു.
ഏഴാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ആകർഷകമായ ഓഫറുകളാണ് ജിയോ നൽകുന്നത്.
തിരഞ്ഞെടുത്ത പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്.299 രൂപ വിലയുള്ള റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ ഉപയോക്താക്കൾക്ക് 7 ജിബി സൌജന്യ ഡാറ്റയാണ് അധികമായി ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നുണ്ട്. മൊത്തം 56 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനിലൂടെ ഇപ്പോൾ 63 ജിബി ഡാറ്റ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമായിട്ടാണ് ഈ പ്ലാൻ വരുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

Leave A Reply

Your email address will not be published.