Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’; കാത്തിരിക്കാൻ വയ്യെന്ന് ഉണ്ണി മുകുന്ദൻ

NATIONAL NEWS-തിരുവനന്തപുരം :‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവാ​ദങ്ങൾ മുറുകുന്നതിനിടയിൽ വിഷയത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ.
രാജ്യത്തിന്റെ പേര് ‘ഇന്ത്യ‘യിൽ നിന്ന് ‘ഭാരത്‘ എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട്, ‘കാത്തിരിക്കാൻ വയ്യ’ എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.

മറ്റൊരു പോസ്റ്റിൽ ‘മേരാ ഭാരത്’ എന്ന് താരം കുറിച്ചിരുന്നു.
ഉണ്ണി മുകുന്ദന്റെ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്.

ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് പിന്നാലെയാണ് പേര് മാറ്റൽ ചർച്ചകൾ ആരംഭിച്ചത്.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം സജീവമാണ്.

വിവാദത്തിൽ സിനിമ-കായിക താരങ്ങൾ ഉൾപ്പടെയുള്ളവർ പ്രതികരണവുമായി എത്തുകയാണ്.
നടൻ അമിതാഭ് ബച്ചൻ, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവർ പേര് മാറ്റുന്നതിനെ അനുകൂലിച്ച് എത്തിയിരുന്നു. ക്രിക്കറ്റ് ലോകകപ്പില്‍ ഭാരത് എന്ന പേരിലാകണം ഇന്ത്യ കളിക്കേണ്ടതെന്ന് സെവാഗ് പറഞ്ഞു. വിഷയത്തിൽ പ്രതികൂല നിലപാടാണ് നടൻ വിഷ്ണു വിശാൽ ഉൾപ്പടെയുള്ളവർ സ്വീകരിച്ചത്.

Leave A Reply

Your email address will not be published.