Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കേന്ദ്രം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ വീണ്ടും ചലോ മാർച്ച് ; കർഷക സംഘടനകൾ

കേന്ദ്രസർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറെടുത്ത് കർഷകർ. ഇന്നലെ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും ശംഭുവിൽ വച്ച് ഹരിയാന പോലീസ് തടഞ്ഞിരുന്നു. അർദ്ധ സൈനിക വിഭാഗം കണ്ണീർവാതകം പ്രയോഗിച്ചതോടെ ഡൽഹി മാർച്ചിൽ നിന്ന് കർഷകർ താൽക്കാലികമായി പിൻവാങ്ങുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന് ഒരു ദിവസത്തെ സമയവും നൽകി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് കർഷകരുടെ തീരുമാനം. 101 കർഷകരാണ് ഡൽഹിയിലേക്കുള്ള പ്രതിഷേധ മാർച്ചിന്റെ ഭാഗമായത്. കർഷക സമരം മുൻനിർത്തി ഡൽഹി അതിർത്തികളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.