Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഹോം ബിസിനസ് ലൈസൻസ് ഫീ കുറച്ച് ഖത്തർ

ഖത്തറിൽ ഹോം ബിസിനസുകൾക്കുള്ള ലൈസൻസിംഗ് ഫീസ് 1500 ഖത്തർ റിയാലിൽ നിന്ന് 300 ഖത്തർ റിയാലായി കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കൂടാതെ ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കിയതായും അധികൃതർ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ റെക്കോർഡ്സ് ആൻഡ് ലൈസൻസിംഗ് വിഭാഗം മേധാവി ലത്തീഫ അൽ അലിയാണ് ഇക്കാര്യം പറഞ്ഞത്. വീടുകളിലിരുന്ന് ചെയ്യാവുന്ന സംരംഭങ്ങളുടെ ഗണത്തിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട വ്യവസായ സംരംഭക പട്ടികയാണ് വിപുലീകരിച്ചത്. ഹോം പ്രോജക്‌ട് ലൈസൻസിന് (വീട്ടു സംരംഭം) കീഴിലാണ് പുതുതായി 48 ചെറുകിട വ്യാപാരങ്ങൾകൂടി വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതോടെ ഈ ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി. നേരത്തേ 15 വ്യാപാര, ചെറുകിട പ്രവർത്തനങ്ങൾക്കാണ് അധികൃതർ ലൈസൻസ് നൽകിയിരുന്നത്. നടപടിക്രമങ്ങൾ ലഘൂകരിച്ചതിന് ശേഷം ലൈസൻസ് തേടുന്ന അപേക്ഷകളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഏകജാലക പോർട്ടൽ വഴി ഓൺലൈനായി ലൈസൻസ് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഇലക്ട്രോണിക് ആയി സമർപ്പിച്ചാൽ ലൈസൻസ് സേവന അപേക്ഷാ ഫോം പൂരിപ്പിക്കേണ്ട ആവശ്യമില്ല.

Leave A Reply

Your email address will not be published.