ജിദ്ദ : സൗദി അറേബ്യയിലെ മക്കയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി വാഹനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. മദീനയിലും സമാനമായ രീതിയിൽ കനത്ത മഴയാണ് പെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ കാറുകൾ മുതൽ ബസുകൾ വരെ കുടുങ്ങി. ദുരന്ത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മക്ക, മദീന, തുറമുഖ നഗരമായ ജിദ്ദ എന്നിവിടങ്ങളിൽ സൗദി അറേബ്യയിലെ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.