തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയോടെയാണ് ആശുപത്രി അധികൃതർ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.