ന്യൂ ഡൽഹി : യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വരാത്തതിൽ ദുഃഖമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായുള്ള ബന്ധം താൻ ഇനിയും തുടരുമെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നത്. പകരം കേരളത്തിലേക്കെത്തുന്നത്
ഗോവ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ്. ജനുവരി രണ്ടിനാണ് ആർലേക്കറുടെ സത്യപ്രതിജ്ഞ.