ഒക്ടോബര്‍ മാസം തുടങ്ങിയതു മുതല്‍ ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് സ്വര്‍ണവില. ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 80 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120 രൂപയിലുമെത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ കുതിപ്പിലാണ് സ്വര്‍ണ വില. മാസത്തുടക്കം മുതല്‍ ഒരു പവന്റെ വിലയിലുണ്ടായത് 560 രൂപയുടെവര്‍ധനയാണ്. യുദ്ധഭീതിയും ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും നവംബറില്‍ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളുമാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണം.