Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കോഴിക്കോട് സിനിമ സെറ്റില്‍ ഗുണ്ടാ ആക്രമണം ; പ്രൊഡക്ഷന്‍ മാനേജര്‍ക്ക് പരുക്ക്

കോഴിക്കോട് കാരപ്പറമ്പില്‍ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. വ്യഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രൊഡക്ഷൻ മാനേജരായ ജിബുവിനെയാണ് അഞ്ചംഗ സംഘം മർദ്ദിച്ചതെന്ന് സെറ്റിലുണ്ടായവർ പറയുന്നു. കോഴിക്കോട് മലാപ്പറമ്പ് IQRAA ഹോസ്പിറ്റലിന് എത്തിവശത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു ഷെയ്ൻ നിഗം ചിത്രമായ ഹാലിൻ്റെ ചിത്രീകരണം നടന്നിരുന്നത്. ഇവിടെക്കാണ് അഞ്ചംഗ സംഘം എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി സെറ്റിലേക്ക് ഒരു വാഹനം വാടകയ്ക്ക് എടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. പ്രൊഡക്ഷൻ മാനേജരെ സംഘം റോഡിലേക്ക് വലിച്ചുകൊണ്ടുപോയെന്നും ലോഹ വള ഉപയോഗിച്ച് മുഖത്തും തലയിലും ഇടിക്കുകയും പിന്നീട് കൈവശമുള്ള കത്തി ഉപയോഗിച്ച് ഇടതുമുട്ടിന് താഴെ കോറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.