ദില്ലി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.