ന്യൂഡൽഹി : ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണം ഏറെ വേദനയുണ്ടാക്കുന്നതാണ്. റിസർവ് ബാങ്ക് ഗവർണറിൽ നിന്നും ധനകാര്യ മന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ബന്ധുക്കളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നുവെന്ന് അമിത് ഷാ കുറിച്ചു.