ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് അദ്ദേഹം.
2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. 1932ല്‍ പഞ്ചാബിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വര്‍ഷം ആദ്യം രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു.
33 വര്‍ഷം മുമ്പ് 1991 ലാണ് സിംഗ് രാജ്യസഭയില്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. നാലുമാസം ഉപരിസഭയില്‍, ജൂണില്‍ പിവി നരസിംഹറാവു സര്‍ക്കാരിന്റെ കീഴില്‍ കേന്ദ്ര ധനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. കുറ്റമറ്റ ഒരു അക്കാദമിക് റെക്കോര്‍ഡോടെ തുടങ്ങി ബിഎയിലും എംഎയിലും പഞ്ചാബ് സര്‍വ്വകലാശാലയില്‍ ഒന്നാമതെത്തി. കേംബ്രിഡ്ജിലേക്ക് മാറി, ഒടുവില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ഡി ഫില്‍ നേടി. ഇന്ത്യയെ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയിലേക്ക് നയിച്ചത് മന്‍മോഹന്‍ സിംഗ് ആണ്.