ENTERTAINMENT NEWS-മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം ‘കോപം ‘ഒക്ടോബര്‍ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.
ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തില്‍, ഗണപതി അയ്യര്‍ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലികൃഷ്ണയും അവതരിപ്പിക്കുന്നു.
കൂടാതെ ആലിഫ് ഷാ, അലന്‍ ബ്‌ളസീന, സാജന്‍ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോണ്‍ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനര്‍ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിര്‍മ്മാണം, സംവിധാനം – കെ മഹേന്ദ്രന്‍ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങല്‍, എഡിറ്റിംഗ് – ശരണ്‍ ജി ഡി, ഗാനരചന – സജി ശ്രീവല്‍സം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം – ഗോപികണ്ണാ ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനില്‍ നേമം, കോസ്റ്റിയും – തമ്പി ആര്യനാട്, ആക്ഷന്‍- ബ്രൂസ്ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് – മഹാദേവന്‍, സൗണ്ട് മിക്‌സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആര്‍ ഓ -അജയ് തുണ്ടത്തില്‍.