<strong>KERALA NEWS TODAY-തൃശൂർ</strong> : പ്രമുഖ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല (47) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു.
കരുവന്തല മേലേടത്ത് പരേതനായ പത്മനാഭന്റെയും സീമന്തിനിയുടയും മകനാണ്.
18 വർഷമായി ഖത്തറിൽ സുപ്രീം എജ്യുക്കേഷൻ കൗൺസിൽ ഓഫിസിൽ ജീവനക്കാരനാണ്.
ജോലിക്കെത്താത്തതിനെ തുടർന്ന് താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയവരാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഖത്തറിലെ ഹമദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി.
സ്വന്തമായി പാട്ടുകളെഴുതുകയും ആൽബങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിമിക്രിയിലും തിളങ്ങി. കഴിഞ്ഞ ഓണത്തിന് നാട്ടിൽ എത്തിയ ഇദ്ദേഹം അവധി കഴിഞ്ഞ് 20 ദിവസം മുൻപാണ് മടങ്ങിയത്. ഭാര്യ: ലത. മക്കൾ: ആഘോഷ്, ആമ്പൽ.