Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മുംബൈയിൽ വനിതാ ഡ്യൂട്ടി ഡോക്ടർ മർദ്ദനത്തിനിരയായി ; ആറംഗ സംഘം കസ്റ്റഡിയിൽ

മുംബൈയിൽ വനിതാ ഡ്യൂട്ടി ഡോക്ടർ മർദനത്തിനിരയായി. മുംബൈ സൗത്തിലെ സിയോണിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മർദ്ദനത്തിനിരയായത്. മദ്യപിച്ചെത്തിയ ആറംഗ സംഘം പുലർച്ചെ മൂന്ന് മണിയോടെയാണ് ഡോക്ടറെ മർദിച്ചത്. കാലിന് പരിക്കേറ്റെത്തിയ സംഘത്തിലുള്ള ഒരാൾക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനിടെയായിരുന്നു ആക്രമണം. ആശുപത്രി അധികൃതർ മുംബൈ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആറ് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊൽക്കത്തയിലെ സംഭവത്തിന് ശേഷം ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് വീണ്ടും ഒരു വനിതാ ഡോക്ടർ മർദനത്തിനിരയാവുന്നത്. കൊൽക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഓഗസ്റ്റ് ഒമ്പതിനാണ് പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.