Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മണിപ്പൂരിൽ വീണ്ടും കർഷകർക്ക് നേരെ വെടിവെപ്പ്

സമാധാനം പുനഃസ്ഥാപിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടാവുകയാണ്. ബിഷ്ണുപുർ ജില്ലയിൽ കർഷകർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. 20ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ 15 മിനിറ്റോളം നീണ്ടു. ആക്രമികൾ കൊലപ്പെടുത്തിയ 31കാരി ക്രൂര ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ 99 ശതമാനം പൊള്ളലേൽക്കുകയും അവയവങ്ങൾ മുറിച്ചു മാറ്റിയതായും റിപ്പോർട്ടിൽ കണ്ടെത്തി. തലയോട്ടി തകർത്ത നിലയിൽ ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മണിപ്പൂരിൽ 14 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം കണക്കിലെടുത്ത് രണ്ടായിരത്തോളം അധിക കേന്ദ്രസേനയെ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ യൂറോപ്പ്യൻ മണിപ്പൂരി അസോസിയേഷൻ അപലപിച്ചു.

Leave A Reply

Your email address will not be published.