Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വടക്കൻ കലിഫോർണിയയിൽ ഭൂചലനം

വടക്കൻ കാലിഫോർണിയയിൽ ഭൂചലനം. തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടു നിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഭൂചലനത്തിന് പിന്നാലെ യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.