Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ അധികാരത്തിലേറി

മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗ്ലൂർ സൗത്ത് വെസ്റ്റിൽ നിന്നും തുടർച്ചയായി നാലുതവണ വിജയിച്ച 54കാരനായ ഫഡ്‌നാവിസ് ഇത് മൂന്നാം തവണയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി  മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ  അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കൊപ്പം എൻഡിഎ ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും  സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുത്തു. 

Leave A Reply

Your email address will not be published.