Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ദക്ഷിണ കൊറിയ വിമാന അപകടത്തില്‍ മരണം 179 ആയി

സിയോള്‍ : ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 179 ആയി. വിമാനത്തില്‍ ആകെയുണ്ടായിരുന്ന 181 പേരില്‍ 179 പേരും മരിച്ചതായി ദക്ഷിണ കൊറിയ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാന ജീവനക്കാരായ ഒരു സ്ത്രീയേയും പുരുഷനേയും മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാനായത്. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി യാത്ര തിരിച്ച ജെജു എയറിന്റെ ബോയിങ് വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. പക്ഷി ഇടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.