Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

എഡിഎം നവീൻ ബാബുവിന്റെ മരണം ; ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ വിധി നാളെ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പിപി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പിപി ദിവ്യ എവിടെയെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പിപി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നവീൻ ബാബു കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ ടിവി പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെക്ഷൻ കോടതി നാളെ വിധി പറയും. അതേസമയം എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിക്ക് കൈമാറും.

Leave A Reply

Your email address will not be published.