പാലക്കാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മങ്കര സ്റ്റേഷനിലെ സീനിയ൪ സിപിഒ അജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ ഹംസയെയാണ് പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. പൊലിസുകാരനെതിരെ ദുർബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സസ്പെൻഷൻ.