കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരണം. ഗംഗാവലി പുഴയിലാണ് ട്രക്ക് കണ്ടെത്തിയത്. ഇക്കാര്യം സ്ഥലം എസ്പി സ്ഥിരീകരിച്ചു. ട്രക്ക് കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് സർക്കാരിന് കൈമാറിയിട്ടുണ്ട്. നേരത്തെ കരസേനയുടെയും നേവിയുടെയും സിഗ്നലുകൾ ലഭിച്ച സ്ഥലത്ത് നിന്ന് തന്നെയാണ് ഇപ്പോൾ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ എൻഡിആർഎഫ് സംഘത്തിന്റെ നാല് യൂണിറ്റുകൾ പുഴയിലിറങ്ങി പരിശോധന നടത്തുകയാണ്. പുഴയിൽ നിന്നും ട്രക്ക് പുറത്തെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അതേസമയം പ്രദേശത്തു ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ട്രക്ക് പുറത്തെടുക്കുന്നതിൽ കനത്ത മഴ വില്ലനാകുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം ഇന്ന് രാത്രിയും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.