KERALA NEWS TODAY- കോട്ടയം: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം.
രാജ്യത്ത് ഒരിടത്തും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്.
കലാപത്തെ അടിച്ചമര്‍ത്താന്‍ രണ്ടുമാസമായിട്ടും കഴിഞ്ഞില്ലെന്നത് രാജ്യത്തിന്റെ അഖണ്ഡതയും സമാധാനവും കാത്തു സൂക്ഷിക്കുന്നതില്‍ ആശങ്ക ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല.
ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.
ചൈനയെയും പാക്കിസ്ഥാനെയും പ്രതിരോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നുവെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.