Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Category

NATIONAL NEWS

നാളെ പ്രധാനമന്ത്രി ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കും

ക്രൈസ്തവ വിശ്വാസികളെ കൂടെ കൂട്ടാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി നേതാക്കള്‍. ഡല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ക്രിസ്മസ്

പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ

തെലങ്കാനയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. സംഭവത്തിൽ പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിലാണ്. പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ്

ജാതി സെൻസസ് പരാമർശം ; രാഹുൽ ​ഗാന്ധിയ്ക്ക് സമൻസ് അയച്ച് കോടതി

ജാതി സെൻസസ് പരാമർശങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയ്ക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് നടത്തിയ

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച ബിജെപി നേതാവിന് മൂന്ന് വര്‍ഷം തടവ്

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തില്‍ മുന്‍ രാജസ്ഥാന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഭവാനി സിങ് രജാവത്തിനെ ശിക്ഷിച്ച് കോടതി. മൂന്ന് വര്‍ഷത്തെ തടവാണ് കോട്ടയിലെ പ്രത്യേക കോടതി വിധിച്ചിരിക്കുന്നത്. രജാവത്തിന് പുറമെ സഹായിയായ

തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു. വേലൂരിലെ ദുരം വില്ലേജിലാണ് സംഭവം. 22 വയസുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പശുവിനെ തീറ്റാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ പോയതായിരുന്നു. കെവി കുപ്പം വനമേഖലയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

ദൃശ്യപരിധി 300 മീറ്ററിന് താഴെ ; ഡൽഹിയിൽ മൂടൽമഞ്ഞ് രൂക്ഷമായി

ഡൽഹിയിൽ മൂടൽ മഞ്ഞ് ശക്തമായി തുടരുന്നു. നിലവിൽ ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ തലസ്ഥാനത്തെ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അതിനൊപ്പം അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം

ഡൽഹി കലാപ ഗൂഢാലോചന കേസ് ; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ​ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം

അമിത് ഷായുടെ അംബേദ്‌കർ പരാമർശം ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ബിആര്‍ അംബേദ്കറിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇതോടെ ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു. ലോക്‌സഭ ചേര്‍ന്നതോടെ പ്രതിപക്ഷ നേതാക്കള്‍ അംബേദ്കറിന്റെ ചിത്രമടങ്ങിയ

ഇരുപതിനായിരം രൂപ കാട്ടിലേക്ക് എറിഞ്ഞ് കണ്ടെടുക്കാന്‍ ചലഞ്ച് നടത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്

ക്യാഷ് ഹണ്ട് നടത്തിയ യൂ ട്യൂബര്‍ക്കെതിരെ കേസെടുത്ത് തെലങ്കാന പൊലീസ്. മല്‍കജ്ഗിരി ജില്ലയിലെ മേദ്ചലില്‍ ദേശീയ പാതയില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയിലാണ് ചന്ദു എന്ന യൂട്യൂബര്‍ക്കെതിരെ കേസെടുത്തത്. ഇരുപതിനായിരം രൂപയുടെ കറന്‍സികള്‍

പുഷ്പ 2 റിലീസ് തിരക്കിനിടെ മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും