Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Category

NATIONAL NEWS

ജാർഖണ്ഡിൽ ജീവനൊടുക്കാൻ കിണറ്റിലേക്ക് ചാടിയ യുവാവും രക്ഷിക്കാനെത്തിയ നാല് പേരും മരിച്ചു

റാഞ്ചി : ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് കിണറ്റിലേക്ക് ചാടിയ യുവാവും ഇയാളെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ നാലുപേരും മരണപ്പെട്ടു. ഹസാരിബാ​ഗിലെ ചാർഹിയിലാണ് സംഭവം. സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിലേക്ക്

മദ്യപിച്ച് ലക്കുകെട്ട് ലൈൻ കമ്പിയിൽ കിടന്നുറങ്ങി യുവാവ്

മദ്യപിച്ച് ലക്കുകെട്ട് വൈദ്യുത ലൈനിൽ കിടന്നു മയങ്ങി യുവാവിന്റെ സാഹസം. നാട്ടുകാർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ മന്യം ജില്ലയിലെ സിങ്കിപുരത്താണ് സംഭവം. മദ്യപിച്ച് കുഴഞ്ഞുവന്ന

നിരാഹാര സമരം തുടരുന്ന കർഷക നേതാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം

കേന്ദ്ര സർക്കാന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നിരാഹാരം തുടരുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ചുളള ചർച്ച ഇന്ന് നടക്കും. കേന്ദ്രം ചർച്ചയ്ക്ക് വന്നാൽ

പാർട്ടിക്കെതിരായ തുറന്നുപറിച്ചിലില്‍ വെട്ടിലായി ബിജെപി നേതാവ് ഖുശ്‌ബു

പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ വെട്ടിലായി ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദർ. തന്നെ പാർട്ടി പരിപാടിയിൽ ക്ഷണിക്കാറില്ലെന്ന് തുറന്നുപറയുന്ന ഫോൺ സംഭാഷണം പുറത്തു വന്നതോടെയാണ് ഖുശ്‌ബു

സൺബേൺ മ്യൂസിക് ഫെസ്റ്റിവൽ : ഗോവയിൽ കുഴഞ്ഞുവീണു 26കാരൻ ദാരുണാന്ത്യം

ഗോവ : ഗോവയിലെ ഏറ്റവും പ്രശസ്തമായ സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ സംഗീത ആഘോഷത്തിൽ യുവാവിന് ദാരുണാന്ത്യം. ഗോവയിലെ ദാർഗാൽ ഗ്രാമത്തിൽ വച്ച് സൺബേണിന്റെ ആദ്യ ദിവസ കലാപരിപാടികൾക്കിടെ 26കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. നോർത്ത് ഗോവയിൽ

തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവം : അല്ലു അര്‍ജുനെതിരായ പോലീസ് നടപടികളെ പിന്തുണച്ച്…

ഹൈദരാബാദ് : സിനിമാ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരായ പൊലീസ് നടപടികളെ പിന്തുണച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അല്ലു അര്‍ജുന്‍

മധ്യപ്രദേശിൽ പോലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് മരിച്ചു : കൊലപാതകമെന്ന് ബന്ധുക്കൾ

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഡെവാസ് ജില്ലയിൽ പൊലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് മരിച്ചു. മുകേഷ് ലോം​ഗ്രെ എന്നയാളാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. ഡിസംബർ 26 ന് ഒരു സ്ത്രീ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് മുകേഷിനെ പൊലീസ്

സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ചു ; എട്ട് വയസുകാരന് കാഴ്ച നഷ്ടമായി

സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ​ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. അപകടത്തിൽ

രാജസ്ഥാനിൽ കുട്ടി കുഴൽക്കിണറിൽ കുടുങ്ങിയിട്ട് 8 ദിവസം ; ഇന്ന് പുറത്തെത്തിക്കാൻ സാധിക്കുമെന്ന്…

രാജസ്ഥാനിൽ 8 ദിവസമായി കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുന്ന മൂന്നര വയസുകാരിയെ ഇന്ന് പുറത്തെത്തിക്കാൻ സാധിച്ചേക്കുമെന്ന് എൻഡിആർഎഫ് സംഘം. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. രാജസ്ഥാനിലെ കോട്‍പുത്തലയിലാണ് കഴിഞ്ഞ

ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകിയാൽ നടപടിയെന്ന് റെയിൽവേ

ചെന്നൈ : ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകുന്ന ക്രൂ കൺട്രോളർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ ബോർഡ്. തുടർച്ചയായി നാല് ​ദിവസം രാത്രി ഡ്യൂട്ടി ചെയ്താൽ പിന്നീട് ഒരുദിവസം വിശ്രമം നൽകണമെന്ന് സെന്റർ ഫോർ റെയിൽവേ