Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Category

INTERNATIONAL NEWS

യുഎഇയിൽ പ്രവാസി മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്ക് തുറന്നു

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ കാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ

ബ്രിട്ടനിൽ ഇനി മുതൽ ശൈത്യകാല ഇന്ധന ആനുകൂല്യമില്ല

പെൻഷൻകാർക്ക് നൽകി വന്നിരുന്ന ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടൻ. കെയിർ സ്റ്റാമർ സർക്കാർ കൊണ്ടുവന്ന പുതിയ പദ്ധതി പാർലമെന്റ് അംഗീകരിച്ചു. 53 അംഗങ്ങൾ വിയോജിച്ച് വിട്ടുനിന്നു. വെട്ടിക്കുറക്കൽ ബാധിക്കുക ഒരു കോടിയോളം പെൻഷൻകാരെയാണ്.

ഗസയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം ; 40 പേർ കൊല്ലപ്പെട്ടു

തെക്കൻ ഗസയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റതായും ഗസയുടെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻറുകളിൽ കഴിഞ്ഞിരുന്നവർക്ക് നേരെയായിരുന്നു ആക്രമണം.

യുഎഇ പൊതുമാപ്പ് ; പിഴയിൽ നിന്ന് ഒഴിവാകുന്നതിന് സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം

സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പില്‍ വിസ രഹിത പ്രവാസികള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയമാണ് ഈ പ്രഖ്യാപനം നടത്തിയത്. തൊഴില്‍ കരാർ, തൊഴില്‍ പെര്‍മിറ്റ്

മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട 7 പേർ ഇന്തൊനീഷ്യയിൽ അറസ്റ്റിൽ

ഇന്തൊനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർപാപ്പ 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തെ

ന്യൂയോർക്കിൽ ഭീകരാക്രമണം ആസൂത്രണം ചെയ്തു ; പാക് പൗരൻ കാനഡയിൽ അറസ്റ്റിൽ

ന്യൂയോർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാൻ(20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് സിറ്റിയിൽ ഒക്ടോബർ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം

പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി മിഷേൽ ബാർണിയർ

മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അമ്പതു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത നാഷണൽ അസംബ്ലിയെയാണ് 73കാരനായ ബാർണിയർക്ക്

കെനിയയിലെ സ്‌കൂളില്‍ തീപിടിത്തം ; 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം

കെനിയയില്‍ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നൈറി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളിലാണ് സംഭവം. പൊള്ളലേറ്റ് ചികിത്സയിലുള്ളവരുടെ നില ഗുരുതരമായതിനാൽ മരണ

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ് ; നാല് പേർ മരിച്ചു

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി പിടിയിലായതായാണ് റിപ്പോർട്ട്.

എക്‌സിന് നിരോധനം ഏർപ്പെടുത്തി ബ്രസീൽ

രാജ്യത്ത് നിയമ പ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബ്രസീലിൽ എക്‌സിന് നിരോധനം. സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ എക്സിന് സുപ്രീംകോടതി