കാറും ബൈക്കും കൂട്ടിയിടിച്ച് ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ മരിച്ചു. വിനീത് (34) ആണ് മരിച്ചത്. ആറ്റിങ്ങൽ പള്ളിപ്പുറത്താണ് സംഭവം. ഇന്ന് പുലർച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്താണ് അപകടം നടന്നത്. വർക്കലയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വിനീതും സുഹൃത്തും സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഐഎം ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റിയംഗമായ വിനീത് സഹകരണ സംഘം ഉദ്യോഗസ്ഥനാണ്. പിതാവ് കെ വാരിജാക്ഷൻ സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരന്‍ വിനീഷ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്.