പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. പുനലൂർ മുസാവരിക്കുന്നിൽ ചരുവിള പുത്തെൻ വീട്ടിൽ അലുവ ഷാനവാസ് എന്ന് വിളിക്കുന്ന ഷാനവാസ്(41), വെട്ടുതിട്ട കുര്യോട്ടുമലയിൽ അഞ്ജന ഭവനിൽ വിഷ്ണു എന്ന് വിളിക്കുന്ന അജിത്ത്(21), ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ജെസ്സിൽ(22) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം റൂറൽ ഡാൻസാഫ് ടീമും, പുനലൂർ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാനവാസ് കാപ്പ നടപടി കഴിഞ്ഞു അടുത്തിടെയാണ് ജയിൽ മോചിതനാണ്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. സാബു മാത്യു കെ.എം IPSന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആന്ധ്ര, ഒറീസ്സ തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നു വൻ തോതിൽ കഞ്ചാവ് എത്തിച്ച് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വില്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഒറീസ്സയിൽ നിന്നും എത്തിച്ച കഞ്ചാവ്, പ്രതി വിഷ്ണുവിന്റെ വീട്ടിൽ വച്ചു വില്പനയ്ക്കായ് വീതം വയ്ക്കുന്ന സമയത്താണ് പ്രതികൾ ഡാൻസാഫ് ടീമിന്റെയും പുനലൂർ പോലീസിന്റെയും പിടിയിലായത്.
ഡാൻസാഫ് എസ്.ഐ മാരായ ദീപു K S, ബിജു ഹക്ക്, സി.പി.ഒ മാരായ സജുമോൻ T, അഭിലാഷ് P.S, ദിലീപ് S, വിപിൻ ക്‌ളീറ്റസ്, പുനലൂർ സ്റ്റേഷൻ എസ്.ഐ മാരായ അനീഷ്, രാജശേഖരൻ, രാജേഷ്, സി.പി.ഒ മാരായ ഗിരീഷ്, മനോജ്, ജയരാജ്, ബിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.