NATIONAL NEWS-ന്യൂഡൽഹി : പുതുപ്പള്ളിക്കു പുറമേ ഉപതിരഞ്ഞെടുപ്പു നടന്ന, 5 സംസ്ഥാനങ്ങളിലെ 6 നിയമസഭാ സീറ്റുകളിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. സമാജ്‌വാദി പാർട്ടി (എസ്പി), തൃണമൂൽ, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം നേടി. ഉത്തർപ്രദേശിലെ ഘോസിയിൽ എസ്പിയും ജാർഖണ്ഡിലെ ഡുംറിയിൽ ജെഎംഎമ്മും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി മത്സരിച്ചാണു വിജയിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയിൽ ഒറ്റക്കെട്ടായി നിന്ന് വിജയം സ്വന്തമാക്കിയത് പ്രതിപക്ഷ നിരയ്ക്ക് ഊർജം പകരും. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരുന്നാൽ ബിജെപിയെ വീഴ്ത്താനാവുമെന്നതിന്റെ തെളിവായാണു ഘോസി വിജയത്തെ മുന്നണി കാണുന്നത്. 42,759 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ഇന്ത്യ മുന്നണി ബിജെപിയെ വീഴ്ത്തിയത്.
ഉപതിരഞ്ഞെടുപ്പ് ഫലം:(മണ്ഡലം, വിജയി, കക്ഷി, ഭൂരിപക്ഷം)
∙ ഘോസി (യുപി) – സുധാകർ സിങ് (സമാജ്‌വാദി പാർട്ടി, ഇന്ത്യ മുന്നണി) 42,759
∙ ഡുംറി (ജാർഖണ്ഡ്) – ബെബി ദേവി (ജെഎംഎം, ഇന്ത്യ മുന്നണി) 17,153
∙ ധുപ്ഗുഡി (ബംഗാൾ) – നിർമൽ റോയ് ചൗധരി (തൃണമൂൽ) 4,309
∙ബോക്സാനഗർ (ത്രിപുര) – തഫജൽ ഹുസൈൻ (ബിജെപി) 30,237
∙ ധൻപുർ – ബിന്ദു ദേബ്നാഥ് (ബിജെപി) 18.871
∙ബാഗേശ്വർ (ഉത്തരാഖണ്ഡ്) – പാർവതി ദാസ് (ബിജെപി) 2,405