POLITICAL NEWS-ത്രിപുര : ത്രിപുര രാഷ്ട്രീയത്തില്‍ സുപ്രധാന വഴിത്തിരിവിന് തുടക്കം കുറിച്ച് ബിജെപി.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ആദ്യമായി മുസ്ലീം സമുദായത്തില്‍ നിന്നുള്ള എംഎല്‍എ ലഭിച്ചതോടെയാണ് പുതിയ ട്രെന്‍ഡിന് തുടക്കമായത്.
ബോക്സാനഗറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ തഫാജല്‍ ഹുസൈനാണ് ഈ ചരിത്ര വിജയം നേടിയത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ചിരുന്നു. എന്നാല്‍ കനത്ത പരാജയമായിരുന്നു നേരിടേണ്ടി വന്നത്.
എന്നാല്‍ ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം ഇദ്ദേഹത്തിനൊപ്പമായിരുന്നു. ഇടതുപക്ഷത്തിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ഇദ്ദേഹം വിജയിച്ചത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ബോക്സാനഗര്‍ മണ്ഡലം. മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് 34,146 വോട്ടുകള്‍ക്കാണ് തഫാജല്‍ ഹുസൈന് വിജയിച്ചത്. പ്രധാന എതിരാളിയായ സിപിഎമ്മിലെ മീസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.ലിബറലുകള്‍ ആയി നടിക്കുന്ന അവരുടെ (സിപിഎം) അടിസ്ഥാന ആശയങ്ങള്‍ വ്യത്യസ്തമാണ്. ന്യൂനപക്ഷ പ്രശ്നങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് അവര്‍ ഉപയോഗിക്കുന്നത്. ബോക്സാനഗര്‍ മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗത്തിന് എല്ലാം നിഷേധിക്കപ്പെട്ടിരുന്നു. ശരിയായ വികസനം പോലും മണ്ഡലത്തില്‍ നടപ്പാക്കിയിട്ടില്ല. സിപിഎം അവരെ അടിച്ചമര്‍ത്തി ഭരിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടെ കാണാത്ത വികസനങ്ങള്‍ക്ക് അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. അവര്‍ ഈ കാര്യം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് തഫാജല്‍ ഹുസൈന് വമ്പിച്ച വിജയം നേടാനായത്,” അമിത് രക്ഷിത് പറഞ്ഞു.