Malayalam Latest News

പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ശ്രമം, തടഞ്ഞയാളെ കുത്തിവീഴ്ത്തി; കൊച്ചിയില്‍ നാലുപേര്‍ അറസ്റ്റില്‍

KERALA NEWS TODAY-കൊച്ചി: പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടഞ്ഞയാളെ മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി വീഴ്ത്തുകയും ചെയ്ത നാലുപേര്‍ പോലീസ് പിടിയില്‍.
ചേര്‍ത്തല നെടുമ്പ്രക്കാട് നികര്‍ത്തില്‍ വീട്ടില്‍ ആര്‍. അഭിജിത്ത് (21), ചേര്‍ത്തല പുതുവല്‍ നികര്‍ത്തില്‍ വീട്ടില്‍ നിധിന്‍ (21), വാരനാട് നികര്‍ത്തില്‍ വീട്ടില്‍ അജയ് (21), തുറവൂര്‍ സന്ധ്യ നിവാസില്‍ എ. അഭിഷേക് (22) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കതൃക്കടവ് കച്ചാണി കോടത്ത് വീടിനു മുന്‍വശമുള്ള പൈപ്പ് ലൈന്‍ റോഡില്‍ ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം.
നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു കണ്ട കതൃക്കടവ് സ്വദേശി കെ.എസ്. അരുണും ബന്ധുവായ നികേഷും ചേര്‍ന്ന് ഇത് തടഞ്ഞു.
ഇതേ തുടര്‍ന്ന് പ്രതികള്‍ ഇവരെ മര്‍ദിക്കാന്‍ തുടങ്ങി.
അതിനിടെ പ്രതികളിലൊരാള്‍ കത്തിയെടുത്ത് അരുണിന്റെ തലയ്ക്ക് കുത്തി പരിക്കേല്‍പ്പിച്ചു.
അരുണിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Leave A Reply

Your email address will not be published.