Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

അസമിൽ ബീഫിന് പൂർണ നിരോധനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി : അസമിൽ ബീഫിന് പൂർണ നിരോധനമേർപ്പെടുത്തി സർക്കാർ. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിച്ചുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നേരത്തെ ക്ഷേത്ര പരിസരങ്ങളിൽ മാത്രമായിരുന്നു നിരോധനം. അസമിൽ ഒരു റസ്റ്ററൻ്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഞങ്ങൾ തീരുമാനിച്ചു. നേരത്തെ, ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് വിളമ്പുന്നത് നിർത്തലാക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം, എന്നാൽ ഇപ്പോൾ അത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ പൊതു ഇടത്തിലോ ഹോട്ടലിലോ റസ്റ്ററൻ്റിലോ നിങ്ങൾക്ക് ഇത് കഴിക്കാൻ കഴിയില്ലെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

Leave A Reply

Your email address will not be published.