Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഫെഫ്കയില്‍ നിന്ന് രാജിവെച്ച് ആഷിഖ് അബു

ഫെഫ്കയില്‍ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. കാപട്യം നിറഞ്ഞ നേതൃത്വമെന്ന് ആഷിഖ് അബു ഫെഫ്കയെ വിമർശിച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണി കൃഷ്ണനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഷിഖ് അബു രാജി വച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു പറഞ്ഞു. മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് അവരെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. റിപ്പോര്‍ട്ടിന്മേല്‍ അക്കാദമിക് ആയ ചര്‍ച്ച വേണമെന്നാണ് അവര്‍ പറയുന്നത്. അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അത് അവരെ അറിയിച്ചുവെന്നും ആഷിഖ് അബു പറഞ്ഞു.

Leave A Reply

Your email address will not be published.