സംവിധായകൻ ആഷിഖ് അബുവിനെതിരെ സംഘടിതവും ആസൂത്രിതവുമായ അക്രമണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചില തത്പര കക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്നത് അത്യന്തം അപലപനീയമാണെന്ന്’ എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്താവനയിൽ അറിയിച്ചു. ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വർഗീയ വിദ്വേഷ സ്വഭാവമുള്ളതും മത സ്പർദ്ദ വളർത്തുന്നതുമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. മലയാള സിനിമക്കും സാംസ്‌കാരിക മേഖലക്കും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സമകാലിക സംഭവ വികാസങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്നും, അദ്ദേഹത്തിന്നെതിരായ ചില തത്പര കക്ഷികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും അറിയിച്ചു.