Malayalam Latest News

ഹറോൽഡ് ദാസ് ആയി അർജുൻ സർജ: ലിയോയുടെ പുതിയ വിശേഷങ്ങളുമോയി അണിയറ പ്രവർത്തകർ .

ENTERTAINMENT NEWS-ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോയുടെ പുതിയ വിശേഷങ്ങളുമായി അണിയ പ്രവർത്തകർ .
തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ .
അർജുൻ സർജയുടെ പിറന്നാൾ ദിനത്തിലാണ് ലിയോ ടീം പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് .
അർജുൻ കഥാപാത്രത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത് . ക്രൂരനായ വില്ലാനായണ് അർജുൻ സർജ ചിത്രത്തിലുള്ളത്.
സിനിമലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനെ വരവേൽക്കാൻ ഒരുങ്ങുന്നത്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോ പറയുന്നത് അർജുനും സഞ്ജയ്‌ ദത്തും തമ്മിലുള്ള ബന്ധമാണ്. ചിത്രം നിർമ്മിക്കുന്നത് സെവൻ സ്ക്രീൻ സുഡിയോ. ദി റൂട്ട് എന്നിവരുടെ ബാനറുകളിൽ ലളിത കുമാറും ജഗദീഷ് പളനി സ്വാമിയും ചേർന്നാണ്. ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകളും സിനിമലോകം ഏറ്റെടുത്തിരിക്കുകയാണ്. ഒക്ടോബർ 19ന് റിലീസിനോരുങ്ങുകയാണ് ലിയോ. കേരളത്തിൽ ഇതുവരെ ഒരു സിനിമയ്ക്കും കൊടുക്കാത്ത ഗ്രാൻഡ് തിയേറ്റർ റിലീസും പ്രോമോഷനുമാണ് ലിയോക്ക് വേണ്ടി കാത്തിരിക്കുന്നത്

Leave A Reply

Your email address will not be published.