ACCIDENT NEWS-പത്തനംതിട്ട : കുളനടയിൽ ജീപ്പും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം.
ജീപ്പ് യാത്രക്കാരിയായിരുന്ന ലതിക, ജീപ്പ് ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
ജീപ്പ് നിയന്ത്രണം വിട്ട് ബസിലിടിച്ചതാണ് അപകടകാരണം.
എം.സി റോഡിൽ മാന്തുക പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസിലാണ് ജീപ്പ് ഇടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.