കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഒന്നാം പ്രതിയും മൃദംഗവിഷന് എംഡിയുമായ നിഗോഷ് കുമാര്‍ അറസ്റ്റില്‍. പാലാരിവട്ടം പൊലീസ് ആണ് നിഗോഷിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് നിഗോഷ് കീഴടങ്ങിയിരുന്നു. നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.