മുംബൈ : മറാത്തി നടി ഊർമിള കോട്ടാരെയുടെ കാർ പാഞ്ഞുകയറി ഒരു തൊഴിലാളി മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. പോയസർ മെട്രോ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് മെട്രോ ജീവനക്കാരെ ഇടിക്കുകയായിരുന്നു. മുംബൈയിലെ കന്ദിവലിയിൽ മെട്രോയുടെ നിർമാണപ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നടിക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.