കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാർഥിയുമായ യാദവ് കൃഷ്ണനാണ് മരിച്ചത്. പട്ടി ഓടിച്ചതിനെ തുടർന്ന് പേടിച്ചോടിയ കുട്ടി കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും ഫയർ ഫോഴ്‌സും കൊട്ടാരക്കര താലൂക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.